കരുനാഗപ്പള്ളി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ ആലപ്പാട്, തോണ്ടപ്പുറത്ത് സുശീലന്റെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം മിന്നലേറ്റ് പൊളിഞ്ഞു വീണു. വീട്ടിലെ വയറിംഗും മീറ്ററും പൂർണമായും കത്തിനശിച്ചു. വീടിനു സമീപത്ത് നിന്ന ഒരു തെങ്ങും കത്തി നശിച്ചു. തോണ്ടപ്പുറത്ത് പ്രഭാകരന്റെ വീട്ടിൽ ഇടിമിന്നലേറ്റ് ഇൻവെർട്ടറും നാല് ഫാനുകളും നശിച്ചു. വയൽവാരത്ത് സത്യശീലന്റെ വീട്ടിലെ മൂന്നു ട്യൂബ് ലൈറ്റും ബിജു ഭവനത്തിൽ രത്നമ്മയുടെ വീട്ടിലെ എ.സിയും നശിച്ചു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.