zz
പുലി പിടിച്ച് ഭക്ഷണമാക്കിയ നായയുടെ അവശിഷ്ടം

പത്തനാപുരം: കിഴക്കൻ മലയോര മേഖല വീണ്ടും പുലിപ്പേടിയിൽ. പിറവന്തൂർ പെരുംതോയിൽ കമ്പിലൈനിൽ മോനി ഭവനിൽ മോശയുടെ വളർത്തു നായയെ കഴിഞ്ഞ രാത്രി പുലി പിടിച്ചതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും പുറത്തിറക്കാൻ ഭയക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം വളർത്തു നായയെ പുലി പിടിച്ച് ഭക്ഷിച്ച സംഭവ സ്ഥലത്തെത്തി പുന്നല ഡെപ്യൂട്ടി റൈഞ്ച് ഒാഫീസർ പരിശോധന നടത്തി. എല്ലാവരും ജാഗ്രത കാട്ടണമെന്ന് പ്രദേശവാസികളെ അറിയിച്ചിട്ടുണ്ട്.

ആനകളും കൂട്ടമായെത്തുന്നു

കഴിഞ്ഞ ദിവസം മുള്ളു മലയിലെത്തിയ എസ്.എഫ്.സി.കെ തൊഴിലാളിയായ യുവതി കൂട്ടമായെത്തിയ ആനകളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ വർഷം കുമരം കുടിയിൽ എസ്.എഫ്.സി.കെ തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ആന, പുലി, കടുവ, പന്നി തുടങ്ങിയ വന്യ ജീവികളുടെ ആക്രമണം തടയാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.