sbi
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തികുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.ബി.ഐ ശക്തികുളങ്ങര ശാഖയ്ക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തികുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.ബി.ഐ ശക്തികുളങ്ങര ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. ബാങ്ക് ലോണിന്റെ മൊറട്ടോറിയം കാലാവധി ഒരു വർഷമായി ദീർഘിപ്പിക്കുക, പരസ്പര ജാമ്യത്തിൽ വ്യാപാരികൾക്ക് ലോൺ നൽകുക, മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കുക, അമിതമായ സർവീസ് ചാർജ് പിൻവലിക്കുക, ലളിതമായ വ്യവസ്ഥയിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
സമിതി ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ എച്ച്. പനയറ സ്വാഗതം പറഞ്ഞു. സോമൻ, ഷിബു ആനന്ദ്, അബ്ദുൽ റഹീം, പുഷ്പരാജൻ പിള്ള, ജെനറ്റ് എന്നിവർ പങ്കെടുത്തു.