mask
മാസ്കില്ലാതെ യാത്ര ചെയ്യേണ്ട

കൊല്ലം: പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണമേറിയതോടെ പൊലീസ് നടത്തിയ പരിശോധനയിൽ 204 പേർക്കെതിരെ കേസെടുത്തു. മാസ് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് പരിശോധന നടത്തുന്നത്. കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 118 പേരും കൊല്ലം സിറ്റിയിൽ 86 പേരും പിടിയിലായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് ഇന്നലെ 77 പേർക്കെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് 77 പേർ അറസ്റ്റിലായി. അനാവശ്യ യാത്രകൾ നടത്തിയ 29 വാഹനങ്ങളും പിടിച്ചെടുത്തു. നിബന്ധനകൾ ലംഘിച്ച് കൊല്ലം ആശ്രാമത്ത് ജ്യൂസ് കടയും കോളേജ് ജംഗ്ഷനിൽ ബ്യൂട്ടി പാർലറും തുറന്ന് പ്രവർത്തിപ്പിച്ചതിന് സ്ഥാപന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഗൃഹ നിരീക്ഷണത്തിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുന്നവർ നിയന്ത്രണങ്ങൾ അവഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസിന്റെ പ്രത്യേക പരിശോധനകൾ തുടരുകയാണ്.

കേസിൽപ്പെട്ടവർ: 204

റൂറൽ ജില്ലയിൽ: 118പേർ

സിറ്റിയിൽ: 86പേർ

ലോക്ക്ഡൗൺ ലംഘനത്തിന്:77 അറസ്റ്റ്

പിടിച്ചെടുത്തത്:29 വാഹനങ്ങൾ

2 സ്ഥാപനങ്ങൾക്കെതിരെയും കേസ്