പുത്തൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പവിത്രേശ്വരം വടക്ക് യൂണിറ്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി 150568 രൂപ കൈമാറി. പ്രസിഡന്റ് കെ.എൻ. വിലാസിനിയും സെക്രട്ടറി ഡി. രാധാമണിയും ബ്ലോക്ക് വൈസ് പ്രസിഡന്റ് മേദിനി ശ്രീധരനും ചേർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. ചെറുമങ്ങാട് പഞ്ചമിയിൽ എസ്.സുരേഷ്‌കുമാറിന്റെ ഒരു മാസത്തെ പെൻഷൻ തുകയും ഇതിൽ ഉൾപ്പെടുന്നു.