പുനലൂർ: ഇടമൺ സർവീസ് സഹകരണ ബാങ്ക് ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം നടത്തി.
പ്രിൻസിപ്പൽ ജി. അനിൽകുമാർ, പ്രഥമാദ്ധ്യാപിക കെ.എസ്. ജയ എന്നിവർ ബാങ്ക് പ്രസിഡന്റ് ഷംസുദ്ദീനിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി അജിത് പങ്കെടുത്തു.