കൊട്ടാരക്കര: പ്രായപൂർത്തിയാകാത്തവർക്കുൾപ്പടെ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. നെടുവത്തൂർ നീലേശ്വരം കാടാംകുളം പ്രസന്നമന്ദിരത്തിൽ റിഷഫ് പി. നായരെയാണ്(24) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതിയുമാണ് റിഷഫ്. കൈവശമുണ്ടായിരുന്ന 50 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മുൻപും കഞ്ചാവ് വിൽപ്പന നടത്തിയതിന് റിഷഫിനെതിരെ കേസുണ്ട്.