മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഒരു യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം.അപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഒരു അമ്മൂമ്മ വലിപ്പമുളള മൂര്‍ഖന്‍ പാമ്പിനേയും വലിച്ചിഴച്ചു കൊണ്ട് തെരുവിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്‌എസാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചത്.
അമ്മൂമ്മ മൂര്‍ഖനെയും വലിച്ചിഴച്ചു കൊണ്ട് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. വിഷമുളള പാമ്പാണ് എന്ന ഒരു കൂസലുമില്ലാതെയാണ് ഈ പ്രവൃത്തി. ഒരു കൈയില്‍ പാമ്പിന്റെ വാൽ മുറുകെപിടിച്ചാണ് അമ്മൂമ്മ വേഗത്തിൽ നടക്കുന്നത്. തുടര്‍ന്ന് വീടുകള്‍ ഒന്നും ഇല്ലാത്ത തുറസായ സ്ഥലത്ത് എത്തുമ്പോൾ പാമ്പിനെ വലിച്ചെറിയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
മൂര്‍ഖന്‍ പാമ്പിനെ കൈകാര്യം ചെയ്യേണ്ട രീതി ഇങ്ങനെയല്ല എന്ന മുന്നറിയിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഏഴായിരത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
Grandma that’s not the way to treat a COBRA😳 pic.twitter.com/RkQg8gdBQk
— Susanta Nanda IFS (@susantananda3) May 26, 2020