ലോകം മുഴുവൻ കൊവിഡ് വ്യാപിച്ചപ്പോൾ ആളുകൾക്ക് ചെറുതല്ലാത്ത പ്രതിഷേധങ്ങളുമുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ മാസ്ക് ബിക്കിനിയാക്കി യുവതിയുടെ പ്രതിഷേധം. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. ലോസ് ആഞ്ചലസിലെ ട്രേഡർ ജോസിനു മുന്നിലാണ് മാസ്ക് ബിക്കിനിയാക്കി യുവതിയുടെ വ്യത്യസ്ത പ്രതിഷേധം.
മൂക്കും വായും മൂടിക്കെട്ടുന്നതിനു പകരം മാസ്ക് ബിക്കിനിയാക്കുകയായിരുന്നു. കണ്ണുകളും മാസ്ക് ഉപയോഗിച്ച് മറച്ചിരുന്നു.ഡേവിഡ സാൽ എന്ന പെർഫോമിംഗ് ആർട്ടിസ്റ്റാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ന്യൂ അബ്നോർമൽ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഡേവിഡ സാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു.
'മാസ്ക് ധരിക്കുമെങ്കിൽ ആറടി അകലം എന്തിന് പാലിക്കുന്നു? ആറടി അകലം പാലിക്കുന്നുണ്ടെങ്കിൽ എന്തിന് മാസ്ക് ധരിക്കുന്നു? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കില്‍ പിന്നെന്തിനാണ് ലോക്ക് ഡൗണ്‍ എന്നാണ് ഡേവിഡ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.
പ്രതിഷേധത്തിൻ്റെ ചിത്രങ്ങളും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രതികരണങ്ങളും സാൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. പലരും ഈ പ്രതിഷേധത്തിനെതിരെ വിമർശനവുമായിട്ടാണ് എത്തിയിരിക്കുന്നത്.ജനങ്ങള്‍ മരണത്തിന്റെ വക്കില്‍ ജീവിക്കുന്ന കാലത്ത് മാസ്‌ക് ധരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമൊക്കെയാണ് പലരും കമന്റിടുന്നത്. ഏതായാലും യുവതിയുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലാണ്.