exam
എസ്.പി.സി കൊല്ലം സിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പോലീസ് മേധാവി ടി. നാരായണൻ നിർവഹിക്കുന്നു

കൊല്ലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്ക് എസ്.പി.സി കൊല്ലം സിറ്റിയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി. നാരായണൻ കൊല്ലം എസ്.എൻ ട്രസ്റ്റ് സ്കൂളിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ ബി. ഗോപകുമാർ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ സ്കൂൾ അധികൃതർക്ക് ബോധവത്കരണവും നടത്തി. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ വൈ. സോമരാജ്, അനിൽകുമാർ, സഹീർ എന്നിവർ പങ്കെടുത്തു.