pic

കൊല്ലം: തമിഴ്‌നാട്ടിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ച് വീട്ടിൽ നിന്ന് പുറത്ത് പോയതോടെ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി സബ് ഇൻസ്‌പെക്ടർ വീട്ടിൽ നിരീക്ഷണത്തിന് എത്തിയപ്പോൾ ഇയാൾ സ്ഥലത്തില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ പടനായർകുളങ്ങര വടക്ക് കുന്നത്ത് രോഹിണിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.