actress-ramba

ഒരുകാലത്ത് വിവിധ ഭാഷാ ചിത്രങ്ങളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടിയായിരുന്നു രംഭ.വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കാറുണ്ട്. യുഎസിൽ താമസിക്കുന്ന രംഭ ലോക്ക്ഡൗൺ കാലത്ത് പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച അനുഭവമൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രംഭ.മേക്കപ്പില്ലാത്ത ചിത്രമാണെന്നും ഭർത്താവ് ഇന്ദ്രനാണ് ഇത് രാവിലെ തന്നെ പകർത്തിയതെന്നും രംഭ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. താരത്തിൻ്റെ ചിത്രത്തിൻ്റെ താഴെ കമൻ്റുകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.2010ൽ രംഭ ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനെ വിവാഹം ചെയ്തതിനു ശേഷമാണ് കാനഡയിലേക്ക് എത്തിയത്. ഇവർക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്.സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലാണ് രംഭ അഭിനയിച്ചിട്ടുള്ളത്.

View this post on Instagram

No makeup early morning look click by my indran 🙂

A post shared by RambhaIndrakumar💕 (@rambhaindran_) on