apathani

അരുണാചല്‍ പ്രദേശിലെ സിറോ താഴ്‌വരയില്‍ താമസിക്കുന്ന അപതാനി ഗോത്ര വിഭാഗത്തില്‍പ്പെട്ട സ്ത്രീകൾ ദിവസവും പ്രാർത്ഥിക്കുന്ന കാര്യമാണ് പാവങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം കൊടുക്കല്ലേ ദൈവമേ എന്ന്.അവർ ഇങ്ങനെ പ്രാർത്ഥിക്കാൻ ഒരു കാര്യമുണ്ട്.

അതിസുന്ദരികളായതിനാല്‍ പുരുഷന്‍മാര്‍ ഇവരെ തട്ടിക്കൊണ്ടു പോകുന്നുവെന്നതാണ് കാരണം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ തന്നെ ഏറ്റവും സുന്ദരികള്‍ ഇവിടെയുള്ള സ്ത്രീകളാണെന്നാണ് പറയപ്പെടുന്നത്. ഇവര്‍ വിശ്വസിക്കുന്നതും അങ്ങനെതന്നെ. അയല്‍ ജില്ലകളില്‍ ജീവിക്കുന്ന ഗോത്ര വിഭാഗത്തിലെ പുരുഷന്‍മാര്‍ ഇവരുടെ സൗന്ദര്യം കണ്ട് ഇവരെ ഇവിടെ നിന്ന് തട്ടിക്കൊണ്ടു പോകുന്ന പ്രവണത പണ്ട് കൂടുതലായിരുന്നു.

ആ തട്ടിക്കൊണ്ടുപോകലിൽ നിന്ന് രക്ഷപെടാൻ ഇവർ പല മാർഗങ്ങളും ഉപയോഗിച്ചിരുന്നു.. ശരീര സൗന്ദര്യം കുറക്കുകയും വികൃതമാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സ്ത്രീകള്‍ ശരീരത്തില്‍ പല സാധനങ്ങള്‍ ഉറപ്പിക്കാന്‍ തുടങ്ങി. മൂക്കിലും മറ്റുമൊക്കെ വലിയ ആഭരണകള്‍ തിരുകി കയറ്റും. കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും.

വേദന സഹിച്ചാണ് ഇവിടത്തെ ഓരോ സ്ത്രീയും ഇത്തരത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞിരുന്നത്. കൗമാരപ്രായത്തില്‍ അണിയുന്ന ഈ ആഭരണങ്ങള്‍ മരിക്കുവോളം അവരുടെ മുഖത്തുണ്ടാകും വലിയ മുള്ളുകള്‍ ഉപയോഗിച്ച് ഇവര്‍ തൊലിപ്പുറത്ത് മുറിവുണ്ടാക്കും.. ഈ മുറിവ് ഇവര്‍ പഴുക്കാന്‍ വിടുന്നു. അതോടെ മുറിവ് വലുതായി ജീവിതകാലം മുഴുവന്‍ അവരുടെ ശരീരത്തില്‍ നിന്ന് മാഞ്ഞു പോകാതെ നില്‍ക്കും. മൂക്കിന്റെ രണ്ടു തുളകള്‍ വലുതാക്കി പ്ലേറ്റ് പോലുള്ള ആഭരണം അവിടെ ഘടിപ്പിക്കുന്നു. ഇതാണ് പ്രധാന ആഭരണം.ശരീരം വികൃതമാക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം.

എന്നാല്‍ എഴുപതുകളില്‍ ഈ രീതി നിരോധിക്കുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളില്‍ ഇത് തുടര്‍ന്നെങ്കിലും കൊടിയ വേദന സഹിച്ച് ആഭരണം അണിയുന്ന പ്രവണത ഇന്നില്ല. എന്നാലും അപതാനി സ്ത്രീകളെ ഇന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇവരുടെ നെറ്റിയില്‍ നിന്ന് മൂക്കിന്റെ തൂമ്പ് വരെ നീളുന്ന കട്ടിയുള്ള ഒരു നീല വര കാണാം. കവിളിന് താഴെയായി അഞ്ച് ചെറിയ വരകളും വരച്ചിട്ടുണ്ടാകും.