
ഡൽഹി: വഴിയോര കച്ചവടക്കാരന്റെ മാങ്ങ കൊള്ളയടിച്ച് നാട്ടുകാർ. അല്പ സമയം കച്ചവട സ്ഥലത്തു നിന്ന് മാറി നിന്നപ്പോഴാണ് അതുവഴി കടന്നു പോയ ആളുകൾ മാങ്ങ കൊള്ളയടിച്ചത്. നോർത്ത് ഡൽഹിയിലെ ജഗത് പുരി എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് ഈ സംഭവം നടന്നത്.
പഴക്കച്ചവടക്കാരനായ ഛോട്ടെയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കൂടകളിൽ മാമ്പഴങ്ങളുമായി വില്പനക്കെത്തിയ ഛോട്ടെ സമീപത്ത് ചിലർ തല്ലു കൂടുന്നത് കണ്ട് അവിടേക്ക് പോയി. ഈ സമയത്ത് അതുവഴി കടന്നു പോയ ആളുകളാണ് മാങ്ങകൾ മോഷ്ടിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബൈക്കിൽ സഞ്ചരികുന്നവർ തങ്ങളുടെ ബൈക്കുകളിൽ മാങ്ങ ശേഖരിക്കുന്നു. ചിലർ ഉറക്കെ വിളിച്ച് മാങ്ങ മോഷ്ടിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നു. അങ്ങനെ കഴിയുന്ന തരത്തിലൊക്കെ ആളുകൾ ഈ മാങ്ങകൾ ശേഖരിച്ചു. കൊവിഡിനെയും സാമൂഹിക അകലം എന്ന നിയമവുമൊക്കെ കാറ്റിൽ പറത്തിയാണ് ആളുകളുടെ ഈ പ്രവൃത്തി. ചെറിയ ട്രാഫിക് ജാമും ഇതോടനുബന്ധിച്ച് അവിടെ ഉണ്ടായി. ഏതാണ്ട് 30,000 രൂപ വിലമതിക്കുന്ന 15 കൂട മാമ്പഴം മുഴുവൻ ആളുകൾ കൊള്ളയടിച്ചു എന്ന് ഛോട്ടെ പറയുന്നു. പൊലീസിനു പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഛോട്ടെ പറയുന്നു
Delhi crowd loots mangoes worth thousands from street vendor https://t.co/eFT05iWQG5 pic.twitter.com/L98adlkkip
— NDTV (@ndtv) May 22, 2020