anjaly

മമ്മൂട്ടിയുടെ പേരൻപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി അഞ്ജലി അമീറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുകയാണ്.. ജീവിതത്തിൽ തനിക്കും ഒരു കൂട്ട് വേണമെന്ന് തുറന്ന് പറയുകയാണ് അഞ്ജലി.

അഞ്ജലി അമീറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

'ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?'-അഞ്ജലി കുറിച്ചു.

നിരവധി ആളുകളാണ് താരത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. ചിലർ പരസ്യമായി കമന്റുകളിലൂടെ വിവാഹ അഭ്യർത്ഥന നടത്തുന്നതും കാണാം.ബിഗ് ബോസ് താരം, ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രാൻസ്ജെൻഡർ നായിക, തുടങ്ങിയ നിലകളിലാണ് അഞ്ജലി ശ്രദ്ധേയയാവുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് രംഗത്ത് വന്നിരുന്നു.