ചാത്തന്നൂർ: കെ.പി.സി.സി വിചാർ വിഭാഗം ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പി.കെ. നിർമ്മലാനന്ദൻ കോംപ്ളക്സിൽ നടന്ന ജവഹർലാൽ നെഹ്റു അനുസ്മരണം ഡി.സി.സി ജന. സെക്രട്ടറി സുഭാഷ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചിറക്കര പ്രഭാകരൻപിള്ള, ജോൺ എബ്രഹാം, ആർ. ഷാബു, ബിനു തുടങ്ങിയവർ പങ്കെടുത്തു.