ny
നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾക്ക് യാത്രഅയപ്പ് നൽകുന്നു

തഴവ: വള്ളിക്കാവ് അമൃതാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് യാത്രഅയപ്പ് നൽകി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച്, മാതൃകാപരമായി നിരീക്ഷണകാലം പൂർത്തിയാക്കിയ ഇരുപത്തിയാറുപേർക്കാണ് സമുചിതമായ യാത്രഅയപ്പ് നൽകിയത്. ആർ. രാമചന്ദ്രൻ എം.എൽ.എ, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, സെക്രട്ടറി മനോജ്, അംഗങ്ങളായ എച്ച്.എ. സലാം, സുഭാഷ്, കോട്ടയിൽ രാജു, ശിവപ്രസാദ്, അനിരുദ്ധൻ, മെഡിക്കൽ ഓഫീസർ എം.ഒ. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.