photo
പ്രഭുകുമറിന്റെ കുടുംബത്തിനുള്ള ധനസഹായം അടൂർ പ്രകാശ് എം.പി നീതുവിന് കൈമാറുന്നു

കരുനാഗപ്പള്ളി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച പടനായർകുളങ്ങര വടക്ക് മണ്ണാന്റയ്യത്ത് പ്രഭുകുമാറിന്റെ വീട് അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. പ്രഭുകുമാറിന്റെ ചികിത്സയ്ക്ക് 1 ലക്ഷം രൂപ നൽകാമെന്ന് എം.പി വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 30000 രൂപ നേരത്തെ കൈമാറി. ചികിത്സ തുടരുന്നതിനിടെയാണ് പ്രഭുകുമാർ മരിച്ചത്.

വാഗ്ദാനം നൽകിയതിലെ ബാക്കി തുകയായ 70000 രൂപ എം.പി, പ്രഭുകുമാറിന്റെ ഭാര്യ നീതുവിന് കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, എസ്. ജയകുമാർ, ആർ. ശശിധരൻപിള്ള, ഇർഷാദ് ബഷീർ, അനൂപ്, സലിംകാട്ടിൽ, ഷാജി ആരോമ, കൗൺസിലർ ശക്തികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.