covid

കൊല്ലം: ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ആയി.

ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ കുളത്തൂപ്പുഴ അംബേദ്കർ കോളനിയിലെ 27 കാരൻ, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പന്മയിലെ യുവതിയുടെ 44 വയസുള്ള അമ്മ, 22 വയസുള്ള സഹോദരൻ, ചെന്നൈയിൽ നിന്ന് ഈമാസം 11ന് എത്തിയ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയായ 42 കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.