275 പേർക്കെതിരെ കേസ്
കൊല്ലം: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ യാത്ര നടത്തിയ 275 പേർക്കെതിരെ ഇന്നലെ ജില്ലയിൽ പൊലീസ് നിയമ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താൻ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ഇവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. നിയമനടപടികൾക്കൊപ്പം ബോധവത്കരണം നടത്തി സൗജന്യ മാസ്കുകളും ഇവർക്ക് നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 67 കേസുകൾ രജിസ്റ്റർ ചെയ്ത് 83 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യ യാത്രകൾക്ക് ഉപയോഗിച്ച 40 വാഹനങ്ങളും പിടിച്ചെടുത്തു.കൊല്ലം ആണ്ടാമുക്കത്ത് ശുചീകരണ സംവിധാനങ്ങളൊരുക്കാതെ ഫ്രൂട്ട്‌സ് സ്റ്റാൾ,സ്റ്റേഷനറി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് നാല് കടയുടമകൾക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
കൊല്ലം റൂറൽ, സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ: 38, 29
2. അറസ്റ്റിലായവർ : 40, 43
3. പിടിച്ചെടുത്ത വാഹനങ്ങൾ : 29, 11
4. മാസ്ക് ധരിക്കാത്തതിന് നടപടി : 188, 87