photo
കോഴിക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയേറ്ര് അംഗം ആർ. രവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പോണാൽ നന്ദകുമാർ, എസ്. നാസർ, കെ. വിജയൻ, ലളിതാ സച്ചിദാനന്ദൻ, ഗോപകുമാർ, രാജൻ പിള്ള എന്നിവർ നേതൃത്വം നൽകി.

ഓച്ചിറ ടെലിഫോൺ എക്‌സ്ചേഞ്ചിന് മുന്നിൽ നടന്ന പ്രതിഷേധം മണ്ഡലം സെക്രട്ടറി പോണാൽ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ. ഭാനുദാസൻ സ്വാഗതം പറഞ്ഞു. എസ്. കൃഷ്ണ കുമാർ, അബ്‌ദുൽ ഖാദർ, മനയ്ക്കൽ സോമൻ, ജനാർദനൻ പിള്ള, കെ. രാജൻ, കെ. വിജയൻ എന്നിവർ നേതൃത്വം നൽകി.