turtle

മെല്‍ബോണ്‍ ബീച്ചിലേക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ വീണ്ടുമെത്തി. വന്നത് മറ്റൊന്നിനുമല്ല ബീ ച്ചിലേക്ക് കയറി അവിടെ ഒരു കൂടുണ്ടാക്കിയ ശേഷം കടലിലേക്ക് തന്നെ തിരിച്ചു പോയി. മുട്ടയിടാനായാണ് ഇവ കരയില്‍ കൂടുണ്ടാക്കുന്നത്. അപ്പോൾ ഇനി മെല്‍ബോണ്‍ ബീച്ചിൽ ഭീമൻ കടലാമയുടെ കുഞ്ഞുങ്ങളെ പ്രതീക്ഷിക്കാം

ഫ്‌ളോറിഡ ഫിഷ് ആൻഡ് വൈല്‍ഡ് ലൈഫ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യമാണ് കടലാമ കരയിലെത്തിയത്. ലെതര്‍ബാക്ക് ഇനത്തില്‍പ്പെട്ട കടലാമയെ റെഡ്‌ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈന്‍ ടര്‍ട്ടില്‍ റിസര്‍ച്ച്‌ ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാന്‍സ് ഫീല്‍ഡി പറഞ്ഞു.2016 മാര്‍ച്ചില്‍ ഇതേ കടലാമ കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. കടലാമയുടെ ശരാശരി ആയുസ് 30 വര്‍ഷമാണ്. 16 വയസാകുമ്പോൾ പ്രായപൂര്‍ത്തിയാകും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. സാധാരണ ആമകളില്‍ നിന്നു വ്യത്യസ്തമായി ലെതര്‍ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം ഉണ്ടായിരിക്കില്ല. കറുത്തതോ ബ്രൗണ്‍ കളറിലോ തൊലിയാണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പം ഉണ്ടായിരിക്കും.