കൊല്ലം: തമിഴ്നാട് മുട്ടത്ത് നിന്ന് അനധികൃത മാർഗങ്ങളിലൂടെ കൊല്ലം കാവനാട് കണിയാംകേട് കടവിൽ എത്തിയ ജയശീലൻ (38) കോസ്റ്റൽ പൊലീസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കളിയിക്കാവിള ചെക്ക്പോസ്റ്റ് വഴി നടന്ന് കേരളത്തിലെത്തി അവിടെ നിന്ന് വാഹനങ്ങളിൽ കൊല്ലത്തേക്ക് മത്സ്യബന്ധനത്തിനായി ആളുകൾ എത്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റൽ പൊലീസ് ഇന്റലിജൻസ് ശക്തമായ പരിശോധനകൾ നടത്തി വരവെയാണ് ഇയാൽ പിടിയിലായത്. കോസ്റ്റൽ സി.ഐ എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം.സി പ്രശാന്തൻ, ഹരികുമാർ, എ.എസ്.ഐമാരായ ഡി.ശ്രീകുമാർ, എസ്. അശോകൻ, സി.പി.ഒ എഫ്. അനിൽ എന്നിവർ തെരച്ചിലിൽ പങ്കെടുത്തു. ശക്തികുളങ്ങര സി.ഐ. ബിജു. എസ്.ടി, എച്ച്.ഐ. ബിജുബെൻ എന്നിവർ തുടർനടപടി സ്വീകരിച്ചു.