tran
രാജ്കോട്ടിൽ നിന്ന് കൊല്ലത്ത് എത്തിയ ട്രെയിനിലെ യാത്രക്കാരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം പുറത്തിറക്കുന്നു

കൊല്ലം: ഗുജറാത്തിലെ രാജ്ഘോട്ടിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനിൽ കൊല്ലത്തുകാർ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിന് എറണാകുളം കഴിഞ്ഞ് തിരുവനന്തപുരത്താണ് ആദ്യം സ്റ്റോപ്പ് അനുവദിച്ചിരുന്നത്. കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് കൊല്ലത്ത് സ്റ്റോപ്പ് അനുവദിച്ചത്.

വൈകിട്ട് 5.20 ഓടെ എത്തിയ ട്രെയിൻ 5.30ന് പുറപ്പെട്ടു. കൊല്ലത്ത് ഇറങ്ങിയ യാത്രക്കാരെ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തി. റവന്യൂ വകുപ്പ് സംഘം വിവിധ കൗണ്ടറുകളിലൂടെ വിലാസം അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു. പിന്നീട് കെ.എസ്.ആർ.ടി.സി ബസുകളിൽ വീടുകളിലെത്തിച്ചു. റൂം ക്വാറന്റൈന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ക്രമീകരണമില്ലാത്ത ചിലർ പെയ്ഡ് ക്വാറന്റൈനിലേക്ക് പോയി.

ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചതിന് ശേഷം കൊല്ലത്ത് യാത്രക്കാരുമായി എത്തിയ ആദ്യ ട്രെയിനാണ് ഇന്നലത്തേത്. നേരത്തെ ഇവിടെ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി ഒരു ട്രെയിൻ പശ്ചിമബംഗാളിലേക്ക് പോയിരുന്നു.