-frog

എല്ലാക്കാലവും ഒരാളെ പറ്റിക്കാൻ കഴിയില്ല. അങ്ങനെ പറ്റിക്കാൻ നോക്കിയ ഒരു തവളയുടേയും അതിന്റെ പ്രതികാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മൊബൈലിന്റെ മുന്‍പില്‍ നിര്‍ത്തി തവളയെ ഒരാൾ പറ്റിക്കാൻ ശ്രമിക്കുകയാണ്. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവച്ചത്.

ഉറുമ്പുകളുടെ ദൃശ്യമാണ് മൊബൈലിലൂടെ തവളയെ കാണിക്കുന്നത്. ഉറുമ്പുകളെ കാണുന്ന തവള ഇരയാണെന്ന് കരുതി ഇതിനെ ചാടി പിടിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ശ്രമം വിഫലമാകുന്നു. വീഡിയോയുടെ അവസാനമാണ് രസകരമായ സംഭവം. മൊബൈല്‍ പിടിച്ചിരിക്കുന്ന വ്യക്തി തന്റെ വിരല്‍ തവളയ്ക്ക് നേരെ കാണിക്കുന്നു. തവള ചാടി വിരലില്‍ കടിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. ചില മനുഷ്യന്മാരെ ചിലപ്പോൾ എപ്പോഴും പറ്റിക്കാൻ കഴിഞ്ഞേക്കും പക്ഷേ തവളകളെ എപ്പോഴും പറ്റിക്കാൻ സാധിക്കില്ലെന്നാണ് സുശാന്ത നന്ദ ഐഎഫ്‌എസ് കുറിച്ചിരിക്കുന്നത്.

One can fool some people all the time,
But not the frog all the time😂

Just watch at the end how the frog chops off the thumb...
Animals are not dumb🙏 pic.twitter.com/wrcmpAjpFe

— Susanta Nanda IFS (@susantananda3) May 27, 2020