pini

ലോകത്തിന്റെ പല ഭാഗങ്ങളിലായി വിചിത്രമായ ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഈ ആഘോഷങ്ങളുടെ ഭാഗമായുള്ള ചില ആചാരങ്ങള്‍ കേട്ടാല്‍ മൂക്കത്തു വിരല്‍ വച്ചു പോകും. കുളുവില്‍ സ്ഥിതി ചെയ്യുന്ന പിനി ഗ്രാമത്തിൽ വിചിത്രമായ ഒരു ആചാരമുണ്ട്. ലോകത്ത് മറ്റെങ്ങും കേട്ട് പരിചിതമല്ലാത്ത ഒരു വിചിത്രമായ ആഘോഷമാണ്അത്. ഗ്രാമത്തിന്റെ പരമ്പരാഗതമായ ഒരു ഉത്സവമാണിത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം. എന്നാല്‍ ഇതില്‍ കൗതുകകരമായ കാര്യമെന്തെന്നാല്‍ ഈ അഞ്ചു ദിവസങ്ങളിലും ഇവിടെ സ്ത്രീകള്‍ക്ക് വസ്ത്രമിടാന്‍ പാടില്ല.

ഈ ദിവസങ്ങളില്‍ ഭാര്യയും ഭര്‍ത്താവും മുഖാമുഖം നോക്കി ചിരിക്കാനും പാടില്ല.പിനി ഗ്രാമത്തില്‍ നടക്കാറുള്ള ഈ വിചിത്ര ആഘോഷത്തിന് പിന്നില്‍ ഒരു ചരിത്രവുമുണ്ട്. ഇവിടത്തെ ദൈവം രാക്ഷസന്‍മാരെ വധിച്ച സംഭവുമായി ബന്ധപ്പെട്ടാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഈ വിജയം ഇപ്പോഴും ഇവിടെ ആഘോഷിക്കപ്പെടുന്നു. ഭദ്രബ് മാസത്തിലെ ആദ്യ ദിനമായിരുന്നു ആ സംഭവം നടന്നത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ ആരും വെള്ളം കുടിക്കാന്‍ പാടില്ല. സ്ത്രീകള്‍ വസ്ത്രം പൂര്‍ണമായി ഉപേക്ഷിക്കണം. കമ്പിളി കഷണങ്ങള്‍ ഉപയോഗിച്ച് ശരീരം മറയ്ക്കാന്‍ അനുവാദമുണ്ട്. ഉത്സവം നടക്കുന്ന അഞ്ച് ദിവസങ്ങളില്‍ പരിമിതമായ രീതിയിലാണ് ഗ്രാമീണര്‍ കഴിച്ചു കൂട്ടുന്നത്