photo
മരങ്ങൾ

കൊല്ലം: ഓയൂർ അമ്പലംകുന്ന് - വാപ്പാല റോഡിൽ ഈട്ടിമുക്ക് ജംഗ്ഷനിൽ ആര്യഭവനിൽ ഗീതാ സുരേന്ദ്രന്റെ വീടിന് ഭീഷണിയായി നിൽക്കുന്ന കൂറ്റൻ വാഗമരവും ഇലവും മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും പി.ഡബ്ളിയു.ഡി അധികൃതരെ സമീപിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. മരം കടപുഴകിയാൽ വീടിനും സമീപത്തുള്ള കടകൾക്കും നാശനഷ്ടം സംഭവിക്കുമെന്നാണ് പ്രദേശവാസികളുടെ പരാതി.