kamala-pooja

ഗോസിപ്പ് കോളങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് നടൻ കമൽഹാസൻ. നടി ഗൗതമിയുമായിട്ടുള്ള വേർപിരിഞ്ഞതിന് ശേഷമായിരുന്നു കമൽഹാസന്റെ പേര് വീണ്ടും ഗോസിപ്പ് കോളത്തിൽ സജീവമായത്. അമേരിക്കൻ നടി പൂജ കുമാറിനെയും നടൻ കമൽ ഹാസനെയും ബന്ധപ്പെടുത്തി നിരവധി ഗോസിപ്പുകളാണ് അടുത്തിടെ പ്രചരിച്ചത്. കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളിൽ പൂജയുടെ സാന്നിദ്ധ്യമാണ് ഗോസിപ്പുകൾക്ക് വഴി തുറന്നത്. കമൽ ഹാസനുമൊപ്പം മൂന്നു ചിത്രങ്ങളിലാണ് പൂജ കുമാർ അഭിനയിച്ചത്.

പുതിയ ഗോസിപ്പുകളോട് പ്രതികരണവുമായി നടി തന്നെ രംഗത്തുവന്നു.കമൽ ഹാസന്റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങളിലും ഉത്തമവില്ലനിലും പൂജ അഭിനയിച്ചിരുന്നു. കമലിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് പൂജയ്ക്കുണ്ടായിരുന്നത്.കമൽ ഹാസൻ സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചതുമുതൽ സഹോദനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അടുത്തറിയാം. അതുകൊണ്ട് തന്നെയാണ് ഞാൻ അവരുടെ ചില കുടുംബ ചടങ്ങുകളിൽ ഞാനും പങ്കുചേർന്നത്. - പൂജ പറഞ്ഞു.

കമൽഹാസന്റെ അടുത്ത ചിത്രമായ തലൈവൻ ഇരുക്കിറാൻ എന്ന സിനിമയിലും പൂജ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യവും നടി നിഷേധിച്ചു. ഈ സിനിമയിൽ ഇതുവരെ ഞാൻ ഇല്ല. അമേരിക്കയിലെ മിസൗറിയിലെ സെന്റ് ലൂയിസിലാണ് പൂജ ജനിച്ചത്. ഇന്ത്യക്കാരായ കുടിയേറ്റക്കാരാണ് മാതാപിതാക്കൾ. മാൻ ഓൺ എ ലെഡ്ജ്, ബ്രാൾ ഇൻ സെൽ ബ്ലോക്ക് 99, ബോളിവുഡ് ഹീറോ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂം പൂജ അഭിനയിച്ചിട്ടുണ്ട്. 2003ൽ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെ എമർജിംഗ് ആക്ടറസ് അവാർഡ് പൂജ നേടിയിരുന്നു. 2013ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിൽ കമലിന്റെ ഭാര്യയുടെ വേഷത്തിലാണ് പൂജ അഭിനയിച്ചത്.