ലാറ കളിക്കാനിറങ്ങിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്ത ക്രിക്കറ്റ് പ്രേമികളുണ്ട്. അവർക്കൊരു സന്തോഷ വാർത്തയുണ്ട്...ലാറയുടെ ബാറ്റിംഗ് കാണാനായില്ലെങ്കിലും ലാറയുടെ മകന്റെ ബാറ്റിംഗ് കാണാനായേക്കും.. ബാറ്റ് പിടിക്കാൻ പരിശീലിക്കുന്ന മകന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ലാറ..സച്ചിൻ ആ വീഡിയോ പങ്കുവച്ചപ്പോഴാണ് ആരാധകർ കൂടുതൽ ത്രില്ലടിച്ചത്.
ലാറയുടെ മകൻ ബാറ്റ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ആരാധകർ നെഞ്ചിലേറ്റിവയ്ക്കുന്ന തന്റെ കുട്ടിക്കാലത്തെ ഫോട്ടോയും ചേർത്ത് വച്ചാണ് സച്ചിൻ എത്തിയത്. തന്റേയും ലാറയുടേയും മകന്റെ ഫോട്ടോ ചേർത്ത് സച്ചിൻ ഇൻസ്റ്റയിൽ കുറിച്ചത് ഇങ്ങനെ, 'ഇതുപോലെ ഗ്രിപ്പുള്ള ഒരു ആൺകുട്ടിയെ എനിക്കറിയാം. രാജ്യാന്തര ക്രിക്കറ്റിൽ അവന്‍ കുഴപ്പമില്ലാതെ കളിച്ചിട്ടുണ്ട്'.
നിങ്ങളുടെ പാത അവൻ പിന്തുടർന്നാൽ കുറ്റം പറയാനാവില്ല എന്നായിരുന്നു ലാറയുടെ മറുപടി. ലോകത്തിലെ ഏറ്റവും മഹാനായ ബാറ്റ്‌സ്മാന്മാരിൽ ഒരാളിൽ നിന്നാണ് അവൻ ക്രിക്കറ്റ് പഠിക്കാൻ പോവുന്നത്, അയാൾ അവന്റെ പിതാവുമാണ്, എന്റെ സുഹൃത്തും, ലെഫ്റ്റ് ആൻഡ് റൈറ്റ് എന്ന ഹാഷ് ടാഗോടെ സച്ചിൻ ലാറയോട് പറഞ്ഞു.