pppp
കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) പരവൂർ കയർ ഇൻസ്പെക്ടർ ഓഫീസ് പടിക്കൽ നിൽപ് സമരം നടത്തുന്നു

പരവൂർ : കയർ തൊഴിലാളികളുടെ ദിവസവേതനം 600 രൂപയാക്കി വർദ്ധിപ്പിക്കുക, സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് കൂടി നൽകുക, കൊവിഡ് അശ്വാസ സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി കയർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി പരവൂർ കയർ ഇൻസ്പെക്ടർ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചു.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, പടിപ്പുര വിജയൻ, നെല്ലേറ്റിൽ ബാബു, പത്മാവതി അമ്മ, ശിവപ്രകാശ്, ജയശങ്കർ, സതീശൻ, പ്രേംലാൽ എന്നിവർ സംസാരിച്ചു.