photo
അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: നഗരസഭയുടെ 32-ം ഡിവിഷനിൽ നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇന്നലെ രാവിലെ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംറിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, കൗൺസിലർ എം.കെ. വിജയഭാനു എന്നിവർ പങ്കെടുത്തു.