കൊല്ലം: കൊവിഡ് വ്യാപന ഭീതിയിൽ മാർച്ചിൽ നിറുത്തിവച്ച എസ്.എസ്.എൽ.സി പരീക്ഷയുടെ ശേഷിച്ച മൂന്ന് പരീക്ഷകളും പൂർത്തിയായി. 30,450 കുട്ടികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. മാർച്ചിൽ പൂർത്തീകരിച്ച പരീക്ഷകളുടെ ഉത്തര കടലാസുകൾ മൂല്യനിർണയം നടത്താൻ തുടങ്ങിയിരുന്നു. എല്ലാ പേപ്പറുകളുടെയും മൂല്യനിർണയം പൂർത്തീകരിച്ച് ജൂൺ പകുതിയോടെ ഫലം പ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കൊപ്പം പുനരാരംഭിച്ച പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ നാളെ പൂർത്തിയാകും. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 58,096 വിദ്യാർത്ഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 8,094 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. 26ന് പുനരാരംഭിച്ച പരീക്ഷകൾക്കുവേണ്ടി 231 കേന്ദ്രങ്ങളിൽ 96,640 കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചത്.
ജില്ലയിൽ പരീക്ഷ എഴുതുന്നത്
എസ്.എസ്.എൽ.സി: 30,450
എച്ച്.എസ്.എസ്: 58,096
വി.എച്ച്.എസ്.ഇ: 8,094