പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ റീ ടാറിംഗിന് എത്തിച്ച റോഡ് റോളറിന് തീപിടിച്ചു. ഇന്നലെ രാവിലെ 11ന് പുനലൂരിന് സമീപത്തെ കലയനാട് ജംഗ്ഷനിലായിരുന്നു സംഭവം. കംപ്രസറിലെ ഷോർട്ട് സർക്യൂട്ട് കാരണം ഓയിൽ ടാങ്കിലേക്ക് തീപടരുകയായിരുന്നു. പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. 6ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അതിർത്തിയിലെ കോട്ടവാസലിൽ നിന്ന് പുനലൂർ വരെയുള്ള ദേശീയപാതയുടെ റീ ടാറിംഗ് ജോലികൾ ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇത് പുനരാരംഭിച്ചത്.