കൊല്ലം: പാമ്പിനെ കൊണ്ടുകൊത്തിച്ച് ഉത്രയെ കൊലപ്പെടുത്താൻ സൂരജ് നടത്തിയ ആസൂത്രണവും നീക്കങ്ങളും സംബന്ധിച്ച് തങ്ങൾക്ക് ഒരറിവും ഇല്ലായിരുന്നുവെന്ന് മൂന്നു സുഹൃത്തുക്കൾ മൊഴി നൽകി.
ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.
ഒരാൾ സൂരജിന്റെ സഹോദരിയുടെ സഹപാഠിയും മറ്റു രണ്ടുപേർ അടൂർ പറക്കോട് സ്വദേശികളുമാണ്. സൂരജുമായും കുടുംബവുമായുമുള്ള അടുപ്പം, ഉത്രയുമായുള്ള വിവാഹം, സൂരജിന്റെ ജോലി, പാമ്പിനെ വാങ്ങിയതും പാമ്പു പിടിത്തക്കാരൻ സുരേഷുമായുള്ള അടുപ്പവും ബന്ധവും തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. ഇനി സൂരജിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.