babuthampi

ഓച്ചിറ: ഓച്ചിറ സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ച് മരിച്ചു. തെക്ക് കൊച്ചുമുറി തട്ടയ്ക്കാട്ട് തെക്കതിൽ ബാബു തമ്പിയാണ് (48) റിയാദ് ജുബൈലിൽ മരിച്ചത്. പത്തുവർഷമായി സ്കൂൾ വാനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ മുവാസാത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ: സുമലത. മക്കൾ: ശ്രീരാഗ്, വിശാഖ്, അഖിൽ.