കൊല്ലം: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈമാസം 19ന് ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കലവന്നൂർ ആവണീശ്വരം സ്വദേശിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 23 ആയി.