bus
സ്വകാര്യ ബസുകൾ

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ ഏഴ് സ്വകാര്യ ബസുകൾ കൊല്ലം സിറ്റി പൊലീസ് പിടിച്ചെടുത്തു. സാമൂഹിക അകലം ലംഘിച്ച് പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയാണ് പിടിച്ചെടുത്ത ബസുകൾ സർവീസ് നടത്തിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ട് പേർക്കും, രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾക്കും മാത്രമാണ് യാത്രാ അനുമതി. യാത്രക്കാരെ നിറുത്തി കൊണ്ടുപോകാനും പാടില്ല. എന്നാൽ ഇത് ലംഘിച്ച് കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.