പുനലൂർ: പുനലൂർ താലൂക്കിൽ നാലുപേർ കൂടി ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏരൂരിൽ മൂന്നും അഞ്ചലിൽ ഒരാളുമാണ് ചികിത്സ തേടിയത്. ഇതോടെ രണ്ട് മാസത്തിനുള്ളിൽ 50ൽ അധികം പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ കൂടുതലും ഏരൂർ സ്വദേശികളാണ്. വേനൽ മഴ ശക്തമായതോടെ തോട്ടം മേഖലയോട് ചേർന്ന് താമസിക്കുന്നവർക്കിടയിലാണ് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത്.