കൊല്ലം: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ച 222 പേർക്കെതിരെ ഇന്നലെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നടപടിയെടുത്തു. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സാണ് പരിശോധന കർശനമാക്കിയത്. ഡോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 147 കേസുകൾ രജിസ്റ്റർ ചെയ്തു. 74 പേരെ അറസ്റ്റ് ചെയ്ത് 82 വാഹനങ്ങളും പിടിച്ചെടുത്തു. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തു.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 42, 105
അറസ്റ്റിലായവർ: 72
പിടിച്ചെടുത്ത വാഹനങ്ങൾ: 32, 50
മാസ്ക് ധരിക്കാത്തതിന് നടപടി: 110, 112