കൊല്ലം: ബൈപാസ് റോഡിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അയത്തിൽ എസ്.വി നഗർ 265 വയലിൽ പുത്തൻ വീട്ടിൽ മിഥിലാജിന്റെയും ഷാഹിദയുടെയും മകൾ സുറുമിയാണ് (27) മരിച്ചത്. ഒരു വർഷം മുൻപ് ബൈപാസ് റോഡിൽ അയത്തിൽ പെട്രോൾ പമ്പിന് സമീപം ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയും ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെ മരണമടയുകയായിരുന്നു. ഇരവിപുരം പൊലീസ് മേൽ നടപടി സ്വീകരിച്ചു. മകൾ: അജ്മിയ.