ഓയൂർ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാക്കുന്നതിനായി ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ നവ മുന്നേറ്റം എന്ന പേരിൽ കേരളത്തിലുടനീളം ആയിരം കൃഷിയിടങ്ങൾ ഒരുക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം വെളിയം സബ് ജില്ലയിലെ മരുതമൺപള്ളി എസ്.എൻ.വി.യു.പി എസിൽ ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറും ജി.എസ്. ജയലാൽ എം.എൽ.എയും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ,എസ്, ഷിജുകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ഹാരിസ്, എൻ. ഗോപാലകൃഷ്ണൻ, കെ.ആർ. മോഹനൻപിള്ള, എൻ. ബിനു, സ്കൂൾ മാനേജർ കെ. രവീന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. മഞ്ജു, അനൂപ്, അജയ് കൃഷ്ണൻ, എസ്. ശ്രീജു, പി.ടി.എ പ്രസിഡന്റ് എസ്. ശ്യാമ, കൃഷി ഓഫീസർ നബീല, റോബിൻസ് തുടങ്ങിയവർ സംസാരിച്ചു.