photo
അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യധാന്യകിറ്റുകളുടെയും മാസ്കിന്റെയും വിതരണോദ്ഘാടനം ചെയർമാൻ സന്തോഷ്കുമാർ നിർവഹിക്കുന്നു.

പാരിപ്പള്ളി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടയ്ക്കലിലെ ഒാട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഭക്ഷ്യധാന്യക്കിറ്റും മാസ്കുകളും വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മാസ്ക് വിതരണം ചെയ്തു. പ്രസിഡന്റ് സുധാകര കുറുപ്പ്, കോ ഒാർഡിനേറ്റർ വേണു സി. കിഴക്കനേല, സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.