ഓടുന്ന വാഹനങ്ങളിലെ സാഹസിക പ്രകടനങ്ങൾ സിനിമകളിൽ മാത്രമേ കാണാനാകൂ. ജീവിതത്തിൽ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ അത്ര എളുപ്പമല്ല. എന്നാലിപ്പോള്‍ സ്പ്ലിറ്റ് ഓണ്‍ കാര്‍ അഭ്യാസം അനായാസമായി ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അലക്‌സാന്‍ഡ്ര കെഡ്രോവിസ് എന്ന യുവതിയുടേതാണ് ഈ വിഡിയോ. എട്ടാമത് പോളണ്ട് ഗോട്ട് ടാലന്റ് മത്സരത്തിലെ വിജയിയായ അലക്‌സാന്‍ഡ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് അതിവേഗം വൈറലായിരിക്കുന്നത്. രണ്ട് കാറുകളിലായാണ് അലക്‌സാന്‍ഡ്ര തന്റെ അഭ്യാസപ്രകടനം നടത്തുന്നത്. ഒരു കാര്‍ നീങ്ങുന്നതിനനുസരിച്ച് വളരെ അനായാസത്തോടെ മെയ് വഴക്കത്തോടെ അലക്‌സാന്‍ഡ്ര ബാലന്‍സ് നിലനിര്‍ത്തുന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
നിങ്ങള്‍ക്ക് എല്ലുകള്‍ ഒന്നുമില്ലേ, റബ്ബർകൊണ്ടുള്ള ശരീരമാണോ എന്നൊക്കെയാണ് വീഡിയോ കണ്ട ചിലരുടെ ചോദ്യം. 82,726 പേരാണ് നിലവില്‍ വിഡിയോ കണ്ടിരിക്കുന്നത്.“Something new and crazy. Just for fun, അലക്‌സാന്‍ഡ്ര പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നു. അവരുടെ ഇന്‍സ്റ്റാ പേജായ @flexyalexya യിലാണ് വീഡിയോ ഉള്ളത്..അപകടകരം എന്നാല്‍ വിസ്മയനീയം എന്നാണ് മിക്കവരുടെയും അഭിപ്രായം. അരക്കെട്ടിന് ക്ഷതം വരാമെന്ന ഉപദേശമാണ് ഒരാളുടേത്. എന്നാല്‍ താന്‍ ചെയ്യുന്നതിനെ പറ്റി കൃത്യമായി അറിഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് അലക്‌സാന്‍ഡ്ര മറുപടിയും നല്‍കിട്ടുണ്ട്..