pic

കൊല്ലം: കൊല്ലം അയത്തിൽ മെഡിട്രിന ആശുപത്രിക്ക് എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ്‌) അംഗീകാരം ലഭിച്ചു. രോഗീപരിചരണം, സുരക്ഷ, ഉന്നത നിലവാരം, വിദഗ്ദ്ധരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷം, നിരന്തര പഠനത്തിനുള്ള അവസരമൊരുക്കൽ തുടങ്ങി വിവിധ മേഖലകളിലെ മികവുകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.