കരുനാഗപ്പള്ളി: കർഷകരോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവനുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കൃഷിഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി. രവി ഉദ്ഘാടനം ചെയ്തു. വി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ. സുഭാഷ് ബോസ്, കുന്നേൽ രാജേന്ദ്രൻ, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തൊടിയൂർ കൃഷി ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള ഉദ്ഘാടനം ചെയ്തു. കുറ്റിയൽ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ കുട്ടപ്പൻ, പുള്ളിയിൽ സലാം, ഡി. വിജയൻ എന്നിവർ പ്രസംഗിച്ചു.