കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം ഇടിഞ്ഞു
കൊല്ലം: ലോക്ക് ഡൗണിനിടയിൽ അത്യാവശ്യ യാത്രക്കാർക്കായി നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ഭീമൻ നഷ്ടത്തിൽ. 63 ലക്ഷമായിരുന്ന ജില്ലയില പ്രതിദിന ശരാശരി വരുമാനം പത്ത് ലക്ഷം രൂപയിലേക്ക് ഇടിഞ്ഞു.
ജില്ലയിലെ 9 ഡിപ്പോകളിലായി 536 ഷെഡ്യൂളുകളാണ് ആകെയുള്ളത്. ഇതിൽ 42 സ്പെഷ്യൽ ഉൾപ്പെടെ 180 സർവീസുകൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓപ്പറേറ്റ് ചെയ്തത്. ഇന്നത്തോടെ പരീക്ഷകളോട് അനുബന്ധിച്ച് ആരംഭിച്ച സ്പെഷ്യൽ സർവീസുകൾ നിറുത്തും. സാമൂഹിക അകലം പാലിച്ച് 31 യാത്രക്കാരെ വരെ കയറ്റാൻ അനുമതി ഉണ്ടെങ്കിലും ഭരിഭാഗം സമയങ്ങളിലും ഇതിന്റെ പകുതി യാത്രക്കാർ മാത്രമേ ഉണ്ടാവുകയുള്ളു.
ഒരു ബസിൽ നിന്ന് അയ്യായിരം രൂപയിൽ താഴെയാണ് വരുമാനം. ഓർഡിനറി ബസുകളിൽ നിന്ന് ഏകദേശം 8,000 രൂപയ്ക്ക് മുകളിൽ ശരാശരി വരുമാനം ലഭിക്കുന്നതാണ്. ഫാസ്റ്റുകളിൽ 15000 ത്തിന് മുകളിലും. ഇപ്പോൾ മൂന്ന് ദിവസത്തിലൊരിക്കലാണ് ഓരോ ജീവനക്കാർക്കും ഡ്യൂട്ടി നൽകുന്നത്. പക്ഷെ ലോക്ക് ഡൗണിന് ശേഷം സർവീസ് നടത്താത്ത കാലയളവിലും ശമ്പളം നൽകി.
പ്രധാന ഡിപ്പോകളിലെ വരുമാനം
ഡിപ്പോ, ആകെ ഷെഡ്യൂൾ, ഇന്നലെ ഓപ്പറേറ്റ് ചെയ്തത്, നേരത്തെയുള്ള വരുമാനം, ഇപ്പോഴത്തെ വരുമാനം
കൊല്ലം 96 - 41 - 12 ലക്ഷം - 2 ലക്ഷം
കൊട്ടാരക്കര 104 - 41- 11.5 ലക്ഷം - 2 ലക്ഷം
കരുനാഗപ്പള്ളി 76 - 31 - 10 ലക്ഷം - 1.75 ലക്ഷം
ചാത്തന്നൂർ 47- 20 - 3.5 ലക്ഷം - 97,000 രൂപ
ആകെ ഡിപ്പോ: 9
ഷെഡ്യൂൾ: 536
ശരാശരി വരുമാനം: 63 ലക്ഷം
ഇപ്പോൾ: 10 ലക്ഷം
ആകെ ഷെഡ്യൂൾ: 536
ഇന്നലെ: 180
സ്പെഷ്യൽ സർവീസ്: 42