അഞ്ചൽ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ അഞ്ചൽ പഞ്ചായത്തുതല ഉദ്ഘാടനം ശ്രീകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ എസ്. അജിത്കുമാറിന്റെ ഭൂമിയിൽ മന്ത്രി കെ. രാജു കരനെൽ കൃഷിയിറക്കി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം സരോജാദേവി, പി.എസ്. സുപാൽ, മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു, എസ്. അജിത്കുമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.