കൊല്ലം: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന ആരോഗ്യ വകുപ്പ് നിർദേശം അവഗണിക്കുന്നവരുടെ എണ്ണമേറി. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാസ്‌ക് ധരിക്കാതെ യാത്ര നടത്തിയ 231 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇത്തരക്കാരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സാണ് മാസ്ക് നടപടിയെടുത്തത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 91 കേസുകൾ രജിസ്റ്റർ ചെയ്തു. 29 പേരെ അറസ്റ്റ് ചെയ്ത് 44 വാഹനങ്ങൾ പിടിച്ചെടുത്തു.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 25, 66
അറസ്റ്റിലായവർ: 29
പിടിച്ചെടുത്ത വാഹനങ്ങൾ: 14, 30
മാസ്ക് ധരിക്കാത്തതിന് നടപടി: 142, 89