കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ വിവിധ ഗ്രേഡിലുള്ള കശുഅണ്ടി പരിപ്പുകൾ ചേർത്തുള്ള 'അസോർട്ടഡ് പ്രീമിയം കാഷ്യൂ' വിപണിയിലിറക്കി. ഡബ്ളിയു 210, 240, 320, 450 എന്നീ ഗ്രേഡുകൾ ചേർത്തുള്ള കമ്പനി പരിപ്പ് സി.ഡി.സി ബ്രാൻഡ് നെയിമിലാണ് ലഭിക്കുക.
കോർപ്പറേഷന്റെ എല്ലാ ഉൽപ്പന്നങ്ങളും ആമസോണിലൂടെ ഓൺലൈനായി ലഭിക്കും. ഇതിന്റെ ഉദ്ഘാടനം ചെയർമാൻ എസ്. ജയമോഹൻ ഭരണസമിതി അംഗമായ ബി. പ്രദീപിന് ഉത്പന്നങ്ങൾ നൽകി നിർവഹിച്ചു. കോർപ്പറേഷൻ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, ഭരണസമിതി അംഗമായ ബി. ബാബു, അഡ്വ. കാഞ്ഞിരവിള അജയകുമാർ, സജി.ഡി. ആനന്ദ്, വി. ഷാജി, സുനിൽ ജോൺ, എ. ഗോപകുമാർ, രാജശങ്കര പിള്ള, എസ്. അജിത്ത്, കെ.കെ. സുജമോൾ, ഹരിലാൽ എന്നിവർ പങ്കെടുത്തു.