price
ഏത്തക്കുല

കൊല്ലം: നാടൻ ഏത്തക്കുലയുടെ വില കിലോയ്‌ക്ക് 74 രൂപയായി ഉയർന്നു. ഇന്നലെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) ചന്തയിലാണ് കർഷകർക്ക് ഉയർന്ന വില ലഭിച്ചത്. ശാസ്താംകോട്ട ഭരണിക്കാവ് ചന്തയിലാണ് ലേലത്തിലൂടെ 74 രൂപയ്ക്ക് നാടൻ ഏത്തക്കലുകൾ വിറ്റുപോയത്. ലോക്ക് ഡൗണിന്റെ തുടക്ക കാലത്ത് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച കർഷകർക്ക് ആശ്വാസം ലഭിക്കുന്ന വിലയാണ് അടുത്തിടെ വിപണികളിൽ നിന്ന് ലഭിക്കുന്നത്. നാടൻ ഏത്തക്കുല, ഏത്തപ്പഴം എന്നിവയ്ക്ക് പൊതുവെ വിപണിയിൽ ഇപ്പോൾ ആവശ്യക്കാർ ഏറെയുണ്ട്.